Pavada Movie Review

Liju RajuJuly 8, 2016Views 43

ഈ ജോയ്, nJOY ആണു കേട്ടോ 🙂

അങ്ങനെ 2016-ലെ തന്റെ ആദ്യ ഹിറ്റുമായ് പൃഥി എത്തിയിരിക്കുന്നു. തന്റെ കരിയറിലെ തന്നെ നല്ലൊരു വേഷവുമായാണ് പൃഥി വന്നിരിക്കുന്നത്, പാമ്പു ജോയ്. കുടിയനാണേലും ജോയ്‌യേ നമ്മൾക്കിഷ്ടാകും. ആദ്യ പകുതിയിൽ നമ്മടെ ഗിരിരാജൻ കോഴി നല്ല രീതിയിൽ ജോയ്ക്ക് പങ്കാളിയായ്. ശേഷം അനൂപ് മേനോന്റെ ബാബു സാർ എന്ന കഥാപാത്രത്തോടൊപ്പമാണ്. കൂടെ വന്ന പിള്ള എന്ന നെടുമുടിയുടെ കഥാപാത്രം, മണിയൻ പിള്ളയുടെ വക്കീൽ, അച്ചൻമാരായ് എത്തിയ സുധീർ കരമന, ചെമ്പൻ വിനോദ്, പിന്നെ ആശ ശരത്, മിയ, ഷാജോൺ, സിദ്ധിഖ് ഒക്കെ നല്ല പോലെ തിളങ്ങി.
പശ്ചാത്തല സംഗീതം ഗോപി സുന്ദർ, പേരു പോലെ സുന്ദരം തന്നെ. സംഗീതം എബി, അടിപൊളി പാട്ടുകൾ നൽകി. അതിൽ ജയസൂര്യ പാടിയ പാട്ട് ഇപ്പോൾ ഹിറ്റുമാണ്.
എന്തായാലും സംവിധായകൻ ജി. മാർത്താണ്ഡന്റെ ആദ്യ പൊൻതൂവലായ് പാവാടാ മാറുമെന്നതിനു തെല്ലും സംശയം വേണ്ട…

അപ്പോ, കാണാൻ പോകാം അല്ലെ സൈമാ 🙂

Categories

Leave a comment