Action Hero Biju Movie Review

Liju RajuJuly 8, 2016Views 48

അക്ഷൻ ഹീറോ ബിജു  – ഇഷ്ടാകും ഈ പോലീസ് യാത്ര

നർമ്മത്തിൽ കൂടി കഥ പറയുന്ന നിവിന്റെ കർമ്മം ഈ തവണയും ജോറാക്കിട്ടുണ്ട്. നമ്മൾ കണ്ടു കേട്ട ഒരു പോലീസ് ചിത്രമല്ലയിത്. കാരണം, ഇതിൽ കെട്ടുകഥകളില്ല. ഒരു സാധാരണ പോലീസ്കാരന്റെ ജീവിതം മാത്രം. അത് ഏറ്റവും ഭംഗിയായി അവതരിപ്പിച്ചു എന്നു തന്നെ പറയാം. ബിജു പൗലോസ് എന്ന പോലീസ് വേഷം നിവിൻ നന്നായി അണിഞ്ഞു. സഹപ്രവർത്തകരായ ജോജു ജോർജും കലാഭവൻ പ്രചോദും ഒക്കെ നന്നായിട്ടുണ്ട്. ഈ പോലീസ്കാരന്റെ ജീവിതത്തിലൂടെ കടന്നു വന്ന കഥാപാത്രങ്ങളൊക്കെയും നല്ല അഭിനയം കാഴ്ചവെച്ചു. എങ്കിലും സൂരാജ് വെഞ്ഞാറമൂടിന്റെ വേഷം വാക്കുകൾക്കതീതമാണ്. ഒരിക്കൽകൂടി സൂരാജ് എന്ന നല്ല നടനെ കാണാൻ സാധിച്ചു.

ചിത്രത്തിന്‌ ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതം നൽകി രാജേഷ് മുരുകേശൻ പേരു നിലനിർത്തി.

വർഷങ്ങൾക്ക് ശേഷം സംഗീതത്തിനു ഉണർവ്വു നൽകി തിരിച്ചെത്തിയ ജെറി അമൽദേവ് സാറിന്റെ പാട്ടുകൾ അതിഗംഭീരം.

പുതിയ ക്യാമറമാനേ വെച്ചു നടത്തിയ പരീക്ഷണം സംവിധായകൻ വിജയിച്ചിരിക്കുന്നു. കാഴ്ചക്കു ഭംഗിയുള്ള ഛായാഗ്രാഹണം.

നിർമ്മാതാവെന്ന നിലയിൽ നിവിൻ നല്ല രീതിയിൽ ഹരിശ്രീ കുറിച്ചിരിക്കുന്നു.

സംവിധായകൻ എബ്രിഡ് ഷൈൻ ഒരിക്കൽ കൂടി ഷൈൻ ആയിരിക്കുന്നു.

അപ്പോൾ ബിജു പൗലോസ് എന്ന പോലീസിനെ കാണാൻ അടുത്തുള്ള സ്റ്റേഷനതിർത്തിയിലെ സിനിമ കൊട്ടകയിലേക്കു പോകാമല്ലേ ?

tags: action hero biju

Categories

Leave a comment