ധ്യാൻ നായകനായി എത്തിയ ചിത്രവും നല്ലൊരു എന്റർടെയിനാറാണ്. എന്തായാലും ജോൺ വർഗീസ് സംവിധാന അരങ്ങേറ്റം നന്നായി. ധ്യാൻ, അജു, നീരജ്, മുകേഷ്, ബിജുക്കുട്ടൻ തുടങ്ങിയെല്ലാവരും നന്നായി ചിരിപ്പിച്ചു. നമിത പ്രമോദിനു അത്യാവശ്യം നല്ലൊരു റോൾ ഈ ചിത്രം വഴി കിട്ടി. ഷാൻ റഹ്മാന്റെ മ്യൂസിക് അസലായിട്ടുണ്ട്. ചിത്രത്തിലെ ” ഉല്ലാസ ഗായികേ ” എന്ന പാട്ടു ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചെന്ന പ്രത്യേകതയുണ്ട്. കോളേജ് ഹോസ്റ്റലിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ ഘോഷയാത്രായാണ് ചിത്രം. എന്തായാലും മണിമുഴക്കം വീണ്ടുമുണ്ടാകുമെന്നാണ് അണിയറ സംസാരം.
അപ്പോ, കപ്യാരെം പിള്ളാരെം കൂട്ടി മണിയടിക്കാൻ പോകാം ?\
Tags: Adi Kapyare Kootamani Review