Charlie Malayalam Movie Review

Liju Raju July 9, 2016 Views 1

ചാർലി – അതൊരു സംഭവാട്ടോ !

കഥകൾ വായിക്കുമ്പോൾ നമ്മുടെ മനസിൽ ആ കഥാപാത്രങ്ങൾ തനിയെ രൂപം കൊള്ളും. അതുപോലൊരു മാജിക്കാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും തിരക്കഥാകൃത്ത് ഉണ്ണി ആറും കൂടെ ഈ ചിത്രത്തിൽ നമ്മൾക്കു നൽകുന്നത്.

ദുൽഖറിന്റെ കഴിഞ്ഞ നാളുകളിലെ മികച്ച പ്രകടനമാണ് ചിത്രത്തിലുള്ളത്. പാർവ്വതി, അപർണ്ണ, നെടുമുടി വേണു, സൗബിൻ ഷഹീർ ഒക്കെയും നന്നായി അഭിനയിച്ചു. വ്യക്തിപരമായി കല്പന ചേച്ചിടെ ക്യൂൻമേരി എന്ന കഥാപാത്രം ഒത്തിരി ഇഷ്ടായി.

 

ഗോപി സുന്ദറിന്റെ എല്ലാ പാട്ടുകളും നന്നായി ആസ്വദിക്കാവുന്നതാണ്. ജോമോൻ ടി ജോണിന്റെ ക്യാമറയാണ് സിനിമയുടെ മറ്റൊരു കരുത്ത്. ചിത്രം കണ്ടിറങ്ങുന്നവരുടെ മനസിൽ ചാർളി ഒരു ലഹരിയായി മാറും. ദുൽഖർ പാടിയ പാട്ടും. ചുന്ദരി പെണ്ണെ ഓ…

Tags: Charlie Malayalam Movie Review

Categories