#കമ്മട്ടിപ്പാടം (Kammatti Paadam)
തിളയ്ക്കുന്ന ചുടുചോരയില്‍ പിറവിയെടുത്ത ഒരു നഗരത്തിന്‍റെ കഥ പറയുന്ന സിനിമ. ഒരു പക്ഷെ കഥപറച്ചിലാണ് ഈ സിനിമയെന്ന് പറഞ്ഞാല്‍ അത് വെറും വിഡ്ഢിത്തമാകും. കാരണം, അഭിനയമാണ് കാണുന്നതെന്ന് വിശ്വസിക്കാന്‍ നമ്മള്‍ കുറച്ചു പ്രയാസപെടും. അഭിനേതാക്കളെയല്ല, മറിച്ച് ജീവിക്കുന്ന കഥാപാത്രങ്ങളായേ ഈ ചിത്രത്തില്‍ നമ്മുക്ക് ആരെയും കാണാന്‍ സാധിക്കു. കഥാപാത്രങ്ങളെ പറയുമ്പോള്‍ ആദ്യം വരുന്നത് ബാലനും ഗംഗയുമാണ്.
ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് എന്തു കിട്ടി എന്ന് ചോദിച്ചാല്‍ അതിനുത്തരം ബാലനും ഗംഗയുമായിരിക്കും.
#മണികണ്Oന്‍, ബാലനായ് തിളങ്ങിയപ്പോള്‍ #വിനായകന്‍,ഗംഗയായി മിന്നി. സിനിമയിലെ അരങ്ങേറ്റം തന്നെ മണികണ്Oന്‍ കലക്കി. ബാലന്‍റെ ഗുണ്ടയിസവവും ഇടയ്ക്കു ചെറുതായി ഉള്ള റോമന്സും ഒക്കെയങ്ങ് കലക്കി. വിനായകന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രമാണ് ഗംഗ. ആ മതിലിന്‍റെ മുകളില്‍ ഇരുന്നു കൃഷ്ണന്‍ എന്ന ദുല്‍ക്കറിനെ വിളിക്കുന്ന രംഗം, അച്ഛനെ നോക്കി ഞാന്‍ പോണാനേട്ടാ എന്ന് പറഞ്ഞു പോകുന്ന രംഗം ഇപ്പോഴും മനസ്സിലങ്ങനെ കിടക്കുന്നു.
#ദുല്‍ക്കര്‍ പറഞ്ഞപോലെ ഇവരാണ് ഈ സിനിമയിലെ ശരിക്കുള്ള സ്റ്റാര്‍സ്. തന്‍റെ സ്റ്റാര്‍ഡം മറന്നു അത് പറയാന്‍ ധൈര്യം കാണിച്ച DQനു ആദ്യ സല്യൂട്ട്. ഇനി ദുല്‍ക്കറിന്‍റെ കൃഷ്ണനിലേക്ക്, ഓരോ ചിത്രങ്ങള്‍ കഴിയുംതോറും ദുല്‍ക്കര്‍ എന്ന നടന്‍ പുതിയ പടവുകള്‍ താണ്ടുക യാണ്. കൃഷ്ണന്‍, ദുല്‍ക്കര്‍ എന്ന നടന്‍റെ ജീവിതത്തില്‍ നാഴികകല്ലുതന്നെയാണ്. ഹൃദയത്തില്‍ സൂക്ഷിക്കുന്ന സൗഹൃദവും കണ്ണില്‍ ജ്വലിക്കുന്ന പകയുമൊക്കെയായി കൃഷ്ണന്‍ കസറി ഒപ്പം ആക്ഷന്‍ രംഗങ്ങളിലും.
നായികമാരായ അമല്‍ഡ,ഷോണ്‍ റോമി സഹതാരങ്ങളായ ഷൈന്‍ ടോം ചാക്കോ, അലന്‍സിയര്‍, സുരാജ് വെഞ്ഞാറാമ്മൂട്, അനില്‍, പി ബാലചന്ദ്രന്‍, മുത്തുമണി പിന്നെ പേരറിയാത്ത കുറെപേര്‍ എല്ലാരും നല്ലപോലെ സിനിമയില്‍ നല്ലപോലെ ജീവിച്ചു. നമ്മുടെ ജീവിതത്തില്‍ വന്നുപോകുന്ന ചിലര്‍ ഉണ്ടല്ലോ, അതുപോലെ മനസ്സിലേക്ക് ഓരോ കഥാപാത്രങ്ങളും ചേക്കേറും. ഇത്രയും നന്നായി കാസ്റ്റിംഗ് നടത്തിയ സിനിമകള്‍ വളരെ കുറവാണ്.
രാജീവ് രവി എന്ന സംവിധായകനെ എത്ര പുകഴ്ത്തിയാലും മതിവരില്ല, ഇത്രയും റിയലിസ്റ്റിക് ആയി ചിത്രമെടുത്തത്തിനു. എല്ലാരേം സുഖിപ്പിക്കാന്‍ ചിത്രമെടുക്കുന്ന സംവിധായകര്‍ക്ക് നിങ്ങളൊരു വെല്ലുവിളിയാണ്. വേണ്ട ചേരുവകള്‍ ചേര്‍ത്ത് ഇതിനെ ഒരു പക്കാ മാസ് ചിത്രമാക്കാമാരുന്നു. അതിനു ശ്രമിക്കാതെ പച്ചയായി അവതരിപ്പിച്ചതിന് അടുത്ത സല്യൂട്ട്.
എഴുത്തിലൂടെയും ഒപ്പം നടനായും പി ബാലചന്ദ്രന്‍ മികവു തെളിയിച്ചു. പ്രത്യേകിച്ച് സംഭാഷണങ്ങള്‍.
മധു നീലകകണ്Oന്‍റെ ക്യാമറ ചലിപ്പിച്ചത് ആ ജീവിതങ്ങല്‍ക്കൊപ്പം തന്നെയായിരുന്നു. അതിന്‍റെ ഭംഗി ആദ്ദ്യവസാനം വരെ ഉണ്ടെങ്കില്‍ സിനിമാറ്റോഗ്രാഫി എത്ര നല്ലതാണെന്ന് പറയേണ്ടതില്ലല്ലോ.
സംഗീതം നല്‍കിയ കെ, ജോണ്‍, വിനായകന്‍ അതിനോട് നീതിപുലര്‍ത്തി. വ്യക്തിപരമായി പറ പറ, പുഴു പുലികള്‍ എന്ന പാട്ടുകള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. പാട്ടുകള്‍ നന്നാകുന്നതില്‍ വരികള്‍ നല്ല പങ്കു വഹിക്കാറുണ്ട്. ആ കര്‍മ്മം അന്‍വര്‍ അലി, ദിലീപ് നന്നായി ചെയ്തു.
എന്തായാലും പടം ഒന്നൊന്നര ആണ്. കാണുക, അറിയുക, പ്രോത്സാഹിപ്പിക്കുക.
#വാല്‍കഷണം : ശരിക്കും ചിത്രത്തിന് മനപ്പൂര്‍വം A കൊടുത്തതാണ്. പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടിയ നമ്മള്‍ക്ക് A ഗ്രേഡ് കിട്ടൂലോ. ഇതും അങ്ങനങ്ങ് കരുതിയ മതി. :p
#Kammatti Paadam Malayalam Movie Review